കരുവന്നൂർ ബാങ്കിന് ഉടൻ കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

20

കരുവന്നൂർ സഹകരണ ബാങ്കിന് ഉടൻ കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കും. ആർ.ബി.ഐ തടസം നിന്നതിനാൽ കൺസോർഷ്യം ഇനി നടക്കില്ല. ചികിത്സാ പണം നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപർക്ക് ആശങ്ക വേണ്ടെന്നും പൂർണ്ണ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement