എം.എല്‍.എ കെ.കെ.രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കെ.കെ. രമയുടെ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് പോലീസാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പരിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. കെ.കെ.രമയുടെ കൈയില്‍ പരിക്കുണ്ടെന്നും ഇല്ലെന്നും പറയുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതില്‍ നയപരമായി തീരുമാനം എടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് പോലീസാണ്. എം.വി ഗോവിന്ദന്‍ പറഞ്ഞു.
Advertisement
Advertisement