Home India Information ഇ-പോസ് മെഷീൻ തകരാർ: റേഷൻ കടകൾ ഇന്ന് നാല് മണി വരെ അടച്ചിടും

ഇ-പോസ് മെഷീൻ തകരാർ: റേഷൻ കടകൾ ഇന്ന് നാല് മണി വരെ അടച്ചിടും

0
ഇ-പോസ് മെഷീൻ തകരാർ: റേഷൻ കടകൾ ഇന്ന് നാല് മണി വരെ അടച്ചിടും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് നാല് മണി വരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പ്രതിനിധികൾ ഓൺലൈനായി ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ഇവിടെയും റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here