ആദ്യ മിനുട്ടിൽ പൊളിഞ്ഞ് വീണ്ടും യു.ഡി.എഫ് നാടകം: തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്‌തെന്ന് സതീശൻ, ഇല്ലെന്ന് തിരുവഞ്ചൂർ

39

നിയമസഭയിൽ ബോധപൂർവം സംഘർഷം സൃഷ്‌ടിക്കുകയും വാച്ച് ആൻഡ് വാർഡുമാരെ ആക്രമിക്കുകയും ചെയ്‌തശേഷം വ്യാജപ്രചരണവുമായി യുഡിഎഫ്. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡുമാർ കൈയേറ്റം ചെയ്തെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. സഭയിലെ മുതിർന്ന അം​ഗമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ ചീഫ് മാർഷലിന്റെയും ഡെപ്യൂട്ടി ചീഫ് മാർഷലിന്റെയും നേതൃത്വത്തിൽആക്രമിച്ചെന്ന് സതീശൻവാർത്താസമ്മേളനത്തിൽപറഞ്ഞു.എന്നാൽ സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തിരുവഞ്ചൂരിന്റെ വാദം തന്നെ തെളിയിക്കുന്നു. സതീശന്റെ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുൻപായി മാധ്യമപ്രവർത്തകരോട് ഫോണിൽ സംസാരിക്കവെ, തന്നെ ആരും ആക്രമിച്ചിട്ടില്ലെന്ന് തിരുവ‍ഞ്ചൂർ വ്യക്തമാക്കി. യുഡിഎഫ് എംഎൽഎമാരെ തടഞ്ഞുനിർത്തുന്നത് കണ്ട് താൻ അങ്ങോട്ട് ചെന്നെന്നും, പക്ഷേ കൈയേറ്റം ഉണ്ടായെന്ന് തനിക്കൊരു ആക്ഷേപവുമില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.വ

Advertisement
Advertisement