സത്യജിത് റായ് സ്മാരക പുരസ്കാരം ഐ. ഷൺമുഖദാസിന്

12

ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസ്കി ഇന്ത്യാ ചാപ്റ്റർ നൽകുന്ന സിനിമാ നിരൂപണത്തിനുള്ള സത്യജിത് റായ് സ്മാരക പുരസ്കാരത്തിനായി (ഔട്ട്സ്റ്റാന്റിംഗ് കോണ്ട്രിബ്യൂഷൻ ടു റൈറ്റിംഗ് ഓൺ സിനിമ) ഈ വർഷം പ്രൊ.ഐ ഷൺമുഖദാസിനെ തെരഞ്ഞെടുത്തു.

Advertisement

സത്യജിത് റായ് യുടെ ജന്മശതാബ്ദി അവസരത്തിൽ കഴിഞ്ഞ വർഷം ആണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. അരുണാ വാസുദേവ് ഒന്നാമത്തെ പുരസ്കാരത്തിനർഹയായി. രണ്ടാമത് പുരസ്കാരമാണ് ഷൺമുഖദാസ് മാഷിന് നൽകുന്നത്.

മലയാള ചലച്ചിത്ര നിരൂപണത്തെ സൗന്ദര്യബോധം കൊണ്ട് നവീകരിച്ച എഴുത്തുകാരനാണ് ഷൺമുഖദാസ്. ദേശീയ സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. മുംബൈയിലെ സ്ക്രീൻ യൂണിറ്റ് എന്ന ഫിലിം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആണ്.

സത്യജിത് റായ് സിനിമകളെക്കുറിച്ച് മാത്രമുള്ള പുസ്തകമായ സഞ്ചാരിയുടെ വീടിനു പുറമെ; മലകളിൽ മഞ്ഞു പെയ്യുന്നു, സിനിമയുടെ വഴിയിൽ, ആരാണ് ബുദ്ധനല്ലാത്തത്, ഗൊദാർദ്-കോളയ്ക്കും മാർക്സിനും നടുവിൽ, പി രാമദാസ്- വിദ്യാർത്ഥിയുടെ വഴി, സിനിമയും ചില സംവിധായകരും, ശരീരം നദി നക്ഷത്രം എന്നീ പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

Advertisement