കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്കും ഇരട്ടവോട്ട്

4

കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിനും ഇരട്ടവോട്ട്. വട്ടിയൂർക്കാവിലെ 170-ാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടും ഉള്ളത്.
കണ്ണമ്മൂല സെക്ഷനിലെ 646 ക്രമനമ്പറിലാണ് ആദ്യവോട്ട്. കൂട്ടിച്ചേർത്ത പട്ടികയിൽ ക്രമ നമ്പർ 1243 ആയിട്ടാണ് രണ്ടാം വോട്ട്.

എന്നാൽ സംഭവം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് എസ്.എസ്. ലാലിന്റെ വിശദീകരണം. നേരത്തെ തൃശൂരിൽ കൈപ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർഥി ശോഭാ സുബിനും രണ്ട് മണ്ഡലങ്ങളിലായി മൂന്ന് ബൂത്തുകളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളിക്കും, ഭാര്യയ്ക്കും ഇരട്ട് വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു