Home Kerala Trivandrum വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതിക്കുള്ള കരട്‌ റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു; നിരക്ക് കൂടും

വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതിക്കുള്ള കരട്‌ റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു; നിരക്ക് കൂടും

0
വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതിക്കുള്ള കരട്‌ റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു; നിരക്ക് കൂടും

കേന്ദ്ര ഭേദഗതിക്കനുസൃതമായി സംസ്ഥാനത്തും വൈദ്യുതി താരിഫ്‌ നിർണയ ചട്ടഭേദഗതിക്കുള്ള കരട്‌ റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചു. വൈദ്യുതി വാങ്ങുന്നതിലും വിതരണത്തിലും കൂടുതൽ ചെലവ്‌ വരുമ്പോൾ ആ തുക സർചാർജായി ഈടാക്കുന്നതിലാണ്‌ ഭേദഗതി. നിലവിൽ സർ ചാർജിന്‌ കണക്കുകളുമായി മൂന്നുമാസം കൂടുമ്പോൾ റെഗുലേറ്ററി കമീഷനെ സമീപിക്കണം. ഇനി മുതൽ കമീഷന്റെ അനുമതിയില്ലാതെതന്നെ മാസംതോറും യൂണിറ്റിന്‌ പരമാവധി 20 പൈസവരെ  കെഎസ്‌ഇബിക്ക്‌  ഈടാക്കാമെന്നാണ്‌ ഭേദഗതി നിർദേശം. അധിക ബാധ്യത പരിഹരിക്കാൻ തികയുന്നില്ലെങ്കിൽ കണക്കുകൾ സമർപ്പിച്ച്‌ ആറ്‌ മാസംകൂടുമ്പോൾ റെഗുലേറ്ററി കമീഷന്‌ ഹർജി നൽകാം. മാസവും എത്രതുക സർ ചാർജ്‌ ഈടാക്കിയെന്ന്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. രാജ്യത്ത്‌ വൈദ്യുതി വിതരണ കമ്പനികൾക്ക്‌ മാസംതോറും മുൻകൂർ അനുമതി ഇല്ലാതെതന്നെ സർചാർജ്‌ ഈടാക്കാമെന്നാണ്‌ കേന്ദ്രസർക്കാർ ചട്ടം ഭേദഗതി ചെയ്‌തത്‌. സംസ്ഥാനങ്ങളിലും ഭേദഗതി വേണമെന്ന്‌ വിജ്ഞാപനമിറക്കിയിരുന്നു.
പ്രസരണ ശൃംഖല കൈമാറ്റം സർക്കാർ നയം അനുസരിച്ച്‌മറ്റൊരു ചട്ടഭേദഗതി സുപ്രീംകോടതി നിർദേശപ്രകാരമാണ്‌. മഹാരാഷ്ട്രയിലെ പ്രസരണ ശൃംഖല അദാനിക്ക്‌ കൈമാറിയപ്പോൾ എതിരെ ടാറ്റ നൽകിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദേശം. പ്രസരണ ശൃംഖല വിറ്റ നടപടി കോടതി ശരിവച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയുള്ള ചട്ടം പല സംസ്ഥാനങ്ങളിലും നിലവിലില്ലെന്നും മൂന്നു മാസത്തിനകം ഉണ്ടാക്കണമെന്നും ഉത്തരവിട്ടു. ഇതോടെയാണ്‌ വൈദ്യുതി പ്രസരണ ശൃംഖല മത്സരാധിഷ്‌ഠിത ടെൻഡർ വഴി മറ്റേതെങ്കിലും കമ്പനികൾക്ക്‌ കൈമാറുന്നുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന ചട്ട ഭേദഗതി നിർദേശം. ഇത്‌ കേരളത്തെ ബാധിക്കില്ല. പ്രസരണ ശൃംഖല സ്വകാര്യവൽക്കരിക്കൽ എൽഡിഎഫ്‌ സർക്കാരിന്റെ നയമല്ല. ഇരു നിർദേശത്തിലും മെയ്‌ 25വരെ വൈദ്യുതി റഗുലേറ്ററി കമീഷനെ അഭിപ്രായം അറിയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here