Home India Information അർഹതപ്പെട്ട ഒരാൾക്കും സാമുഹ്യസുരക്ഷ പെൻഷൻ നിഷേധിക്കപ്പെടില്ല: മസ്റ്ററിങ്ങിന് ജൂൺ 30 വരെ സമയം

അർഹതപ്പെട്ട ഒരാൾക്കും സാമുഹ്യസുരക്ഷ പെൻഷൻ നിഷേധിക്കപ്പെടില്ല: മസ്റ്ററിങ്ങിന് ജൂൺ 30 വരെ സമയം

0
അർഹതപ്പെട്ട ഒരാൾക്കും സാമുഹ്യസുരക്ഷ പെൻഷൻ നിഷേധിക്കപ്പെടില്ല: മസ്റ്ററിങ്ങിന് ജൂൺ 30 വരെ സമയം

അർഹതപ്പെട്ട ഒരാൾക്കും സാമുഹ്യസുരക്ഷ പെൻഷൻ നിഷേധിക്കപ്പെടില്ലെന്ന്‌ സർക്കാർ ഉറപ്പാക്കും. മറിച്ചുള്ള മാധ്യമ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന്‌ ധന വകുപ്പ്‌ അധികൃതർ വ്യക്തമാക്കി. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രംവഴി ജൂൺ മുപ്പതിനുള്ളിൽ ബയോമെട്രിക്‌ മസ്‌റ്ററിങ്‌ നടത്താം. പെൻഷൻ തട്ടിപ്പ്‌ തടയാനാണ് നടപടി. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്കും വീട്ടിലെത്തി മസ്‌‌റ്ററിങ്‌ നടത്തും. ഇതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തേയോ അക്ഷയ കേന്ദ്രത്തേയോ സമീപിച്ചാൽ മതി. ഇത്തരത്തിൽ മസ്‌റ്ററിങ്‌ നടത്തുന്നതിന്‌ എന്തെങ്കിലും സാങ്കേതിക പ്രയാസം നേരിട്ടാലും പെൻഷൻ തടയപ്പെടില്ല. ഗുണഭോക്താവിന്റെ ലൈഫ്‌ സർട്ടിഫിക്കറ്റ്‌  ലഭ്യമാക്കിയാൽ മതി. മസ്‌റ്ററിങ്ങിന്‌ ജൂൺവരെ സമയം അനുവദിച്ചിട്ടുണ്ട്‌. അതിനാൽതന്നെ പെൻഷൻ കിട്ടാതാകുമെന്ന പ്രചരണത്തിൽ അർത്ഥമില്ല. അക്ഷയ കേന്ദ്രത്തിൽ മസ്‌റ്ററിങ്ങിന്‌ 30 രൂപ നൽകിയാൽമതി. വീട്ടിലെത്തി മസ്‌‌റ്ററിങ്ങിന്‌ 50 രൂപയും. നേരത്തെ 130 രൂപയായിരിന്നു. 2016ൽ മസ്‌റ്ററിങ്‌ ആരംഭിച്ചിരുന്നു. ഗുണഭോകൃത്‌ പട്ടികയിൽ  പത്ത്‌ ശതമാനത്തിലേറെപേർ അനർഹരാണെന്ന്‌ സിഎജി കുറ്റപ്പെടുത്തിയിരുന്നു.  തുടർന്ന്‌ ധന വകുപ്പ്‌ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ മരണപ്പെട്ടവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവരുമൊക്കെ ഗുണഭോക്‌തൃ പട്ടികയിൽ ഇടംപിടിച്ചതായി  കണ്ടെത്തി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ്‌ പട്ടിക ശുദ്ധീകരിക്കാൻ തീരുമാനിച്ചത്‌.സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കൊപ്പം വിവിധ ക്ഷേമനിധി ബോർഡ്‌ പെൻഷൻകാരെയും സേവന പെൻഷൻ പോർട്ടലിൽ സംയോജിപ്പിച്ചു. പ്രത്യേക  സോഫ്‌‌റ്റുവെയർവഴിയുള്ള മസ്‌റ്ററിങ്ങിലൂടെ അനർഹമായി പെൻഷൻ വാങ്ങിയിരുന്ന ഒട്ടേറെപ്പേരെ ഒഴിവാക്കി. ഇതിൽ കുറേ പണം തിരിച്ചുപിടിച്ചു. എന്നാൽ, കോവിഡ്‌ സാഹചര്യത്തിൽ മസ്‌റ്ററിങ്‌ താൽക്കാലികമായി നിർത്തി. അതാണ്‌ പുനരാരംഭിച്ചത്‌. അടുത്തവർഷംമുതൽ ജനുവരി, ഫെബ്രുവരി മാസത്തിൽ മസ്‌റ്ററിങ്‌ നടത്തണമെന്ന്‌ സർക്കാർ നിർദേശിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here