തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി

33

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരാണ് മരിച്ചത്. പ്രതി മാറനല്ലൂർ സ്വദേശിയായ അരുൺരാജ് (30) ആണ് കൊലപാതക ശേഷം മാറനല്ലൂർ പൊലീസിൽ കീഴടങ്ങിയത്. നിരവധി കേസുകളിൽ പ്രതികളാണ് മരിച്ച ഇരുവരും. മരിച്ച സന്തോഷ് പൂവചൽ കൊലപാതക കേസിലെ പ്രതി ആണ്.