‘കാരുണ്യം രാഷ്ട്രീയ പ്രവർത്തനം’: ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം തൃശൂർ ഡി.വൈ.എഫ്.ഐക്ക്

52

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാർഡ് അഞ്ചാം തവണയും ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്. കേരള സർക്കാരും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നൽകുന്ന 2021 – 22 ലെ അവാർഡിനാണ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി അർഹമായത്. കഴിഞ്ഞ രണ്ട് വർഷം പതിനായിരം പേരുടെ രക്തദാനവും 32 രക്തദാന ക്യാമ്പും 205 പേരുടെ പ്ലാസ്മ ദാനവും ഡിവൈഎഫ്ഐ സംഘടിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്.സെന്തിൽകുമാർ, കെ.എസ്.റോസൽ രാജ്, വി.പി.ശരത് പ്രസാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. രക്തദാനത്തിലെ മികച്ച മാതൃകക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജ് നൽകിയ ആദരവ് ജില്ലാ സെക്രട്ടറി അഡ്വ.എൻ.വി.വൈശാഖൻ, ജില്ലാ പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈ. പ്രസിഡണ്ട് എൻ.ജി.ഗിരിലാൽ എന്നിവർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രതാപ് സോമനാഥ് ൻ്റെ പക്കൽ നിന്നും ഏറ്റുവാങ്ങി.

Advertisement
Advertisement