ശശിയുടെ വക്കീൽ നോട്ടീസിനെ തള്ളി: ടിക്കാറാം മീണയുടെ ആത്മകഥ ‘തോൽക്കില്ല ‍ഞാൻ’ പ്രകാശനം ചെയ്തു; പ്രഭാവർമയും ആർ.എസ് ബാബുവും പങ്കെടുത്തില്ല

30

വിവാദങ്ങൾ തുടരുന്നതിനിടെ ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോൽക്കില്ല ‍ഞാൻ’ പ്രകാശനം ചെയ്തു. ടിക്കാറാം മീണയുടെ പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരെയുള്ള ആരോപണങ്ങൾ പുസ്തകത്തിൽ അതേപടി നിലനിർത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പരാമർശങ്ങൾ നീക്കിയ ശേഷം പ്രസിദ്ധീകരിക്കണമെന്ന പി ശശിയുടെ ആവശ്യം മീണ തള്ളിയിരുന്നു. തന്നെ കുറിച്ചുള്ള പരാമർശം നീക്കിയില്ലെങ്കിൽ മാന നഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി പി.ശശി ഇന്നലെ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അത് കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് ടിക്കാറാം മീണ. തോൽക്കില്ല ഞാൻ എന്ന പുസ്തകം തിരുവനന്തപുരത്ത് ശശി തരൂർ എം.പി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാാശനം ചെയ്തു.

Advertisement

പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവർമയും മീഡിയ അക്കാദമി അധ്യക്ഷൻ ആർ.എസ്.ബാബുവും വിട്ടുനിന്നു. 

Advertisement