സ്പീക്കർക്കെതിരായ പ്രതിഷേധത്തിനിടെ ടി.ജെ സനീഷ്‌കുമാർ എം.എൽ.എ കുഴഞ്ഞു വീണു

27

സ്പീക്കർക്കെതിരായ പ്രതിഷേധത്തിനിടെ പ്രതിപക്ഷ എം.എൽ.എ കുഴഞ്ഞു വീണു. സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് മുദ്രാവാക്യം വിളിച്ചു. അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു.    ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എം.എൽ.എ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി.  നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിക്കുകയാണ്. അതേസമയം എം.എൽ.എയെ വാച്ച് ആന്റ് വാർഡ് കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

Advertisement
Advertisement