ഇന്ന് ചെറിയ പെരുന്നാൾ; സന്തോഷവും സഹോദര്യവും പങ്കുവെച്ച് വിശ്വാസി സമൂഹം; ഈദ്ഗാഹിൽ പങ്കെടുത്ത് ഗവർണർ

5

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്‍റെ ആഹ്ളാദത്തിലാണ് വിശ്വാസ  സമൂഹം. കോവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്. കൂട്ടം ചേരലുകൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും ഈദ്ഗാഹുകൾ ഉണ്ടായിരുന്നില്ല. ഇത്തവണ നാടെങ്ങും ഈദ്ഗാഹുകളുണ്ട്. തിരുവനന്തപുരത്ത് നടന്ന ഈദ്ഗാഹിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പങ്കെടുത്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു.

Advertisement
Advertisement