പോലീസിലെ ട്രാൻസ്ജൻഡർ നിയമനം: പിന്തുണച്ച് പോലീസ് ഓഫീസഴ്സ് അസോസിയേഷൻ

10

കേരള പോലീസിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരെ നിയമിക്കുന്നതു സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുമ്പോൾ പിന്തുണയുമായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ.

Advertisement

സിവിൽ പോലീസ് ഓഫീസർ നിയമനത്തിൽ ഉൾപ്പെടെ ആണെന്നോ പെണ്ണെന്നോ ട്രാൻസ്‌ജെൻഡറെന്നോ വ്യത്യാസമില്ലാതെ നിയമനം നടത്തണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു സാമൂഹിക മാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

ഓരോ വിഭാഗത്തിനും ഇത്രശതമാനം സംവരണമെന്നത് ആധുനിക ലോകത്തിനു ചേർന്നതല്ല. പോലീസിൽ വനിതകൾക്ക് നിശ്ചിത ശതമാനം സംവരണം മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അത് മാറേണ്ടതുണ്ടെന്നും ബിജു കുറിപ്പിൽ വ്യക്തമാക്കി.

Advertisement