തിരുവനന്തപുരം വെള്ളനാട് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു

13

തിരുവനന്തപുരം വെള്ളനാട് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സ്വർണമ്മ (62) ആണ് മരിച്ചത്. കാട്ടാക്കടയില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിലെ പട്ടി അസാധാരണമായി കുരയ്ക്കുന്നതുകണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. അടുപ്പില്‍ നിന്ന് തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സ്വര്‍ണമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അഗ്നിശമന സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.