തിരുവനന്തപുരത്ത് ഭാര്യയെ നടുറോഡിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി: ഭർത്താവ് കസ്റ്റഡിയിൽ

48

തിരുവനന്തപുരം കഴക്കൂട്ടം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭർത്താവ് സുരേഷ് എന്ന സെൽവരാജ് വെട്ടിക്കൊന്നത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. 

പ്രഭ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെൽവരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.