ഡാവിഞ്ചി സുരേഷിന്റെ കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്

26

കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്. കാർഗിൽ വിജയ് ദിവസ് ആചരണത്തിന്റെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വെള്ളത്തിനടിയിൽ സ്ഥാപിച്ച ഛായാചിത്രത്തിനാണ് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ലഭിച്ചത്. ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷും ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമും ചേർന്നാണ് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രം ഒരുക്കിയത്. 

Advertisement

യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം അധികൃതർ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ടൈലുകൾ ഉപയോഗിച്ച് സൃഷ്ടിച്ച 1500 ചതുരശ്ര അടി വിസ്തീർണമുള്ള, വെള്ളത്തിനടിയിലെ ഛായാചിത്രം എട്ട് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. സൈനിക ബാൻഡ് ഡിസ്‌പ്ലേയും നടന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ പാങ്ങോട് യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധ നായകന്മാർക്ക് പുഷ്പചക്രം അർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. 

Advertisement