മലയാളത്തെയും മലയാളിയെയും അപമാനിച്ച് ബി.ജെ.പി: സംസ്കൃതം മലയാളത്തിലാക്കി വനിതാ നേതാവിന്റെ സത്യപ്രതിജ്ഞ; എന്തൊരു പ്രഹസനമെന്ന് സമൂഹമാധ്യമങ്ങളിൽ ട്രോൾ

89

സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബി.ജെ.പിയുടെ മഞ്ജുവാണ് സംസ്‌കൃതം മലയാളം അക്ഷരത്തില്‍ എഴുതി വായിച്ചത്. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായി ട്രോളുകളും ഇറങ്ങി.

തിരുവനന്തപുരത്തെ ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവാണ് മജ്ഞു. കരമന വാര്‍ഡിന്റെ കൗൺസിലർ ആയി മഞ്ജു സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിലാണ്. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയായിരുന്നു സത്യപ്രതിജ്ഞ. എന്നാല്‍ മലയാളത്തില്‍ എഴുതിയതാണ് സംസ്കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. സമൂഹ മാധ്യമത്തിൽ ട്രോളുകളുടെ പെരുമഴയാണ്.