യു.ഡി.എഫിന്റെ കർഷക ഐക്യദാർഢ്യ മാർച്ച്‌ ഇന്ന്

14

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷ വിരുദ്ധ നിയമത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ചൊവ്വാഴ്ച രാജ്ഭവനിലേക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു.  

മാനവീയം വീഥിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ യു.ഡി.എഫ്. നേതാക്കള്‍ക്ക് പുറമേ, എംപിമാര്‍ എം.എല്‍.എമാര്‍ യു.ഡി.എഫിന്റെ വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ചും ധര്‍ണ്ണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.