ഭള്ള് പറച്ചിൽ നിറുത്തി കേന്ദ്രമന്ത്രി മുരളീധരൻ ജനങ്ങൾക്കും നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആർ.എസ്.എസ് പ്രചാരക്: രഹസ്യമായി പറഞ്ഞാൽ തലയിൽ കയറാത്തത് കൊണ്ടാണ് പരസ്യമായി പറയുന്നത്; വിമർശനം സമൂഹ മാധ്യമത്തിൽ

53

കേന്ദ്രമന്ത്രി വി മുരളീധരൻ ജനങ്ങൾക്കും നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആർ.എസ്.എസ് മുൻ പ്രചാരക്. ആർ.എസ്.എസ് സംസ്ഥാന പ്രചാരക് ശരത് ഇടത്തിലാണ് മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.

‘വി എം ആർമിയുടെ ശ്രദ്ധക്ക്’ എന്ന പേരില് ഫേസ്ബുക്കില് എഴുതിയ കുറിപ്പിലാണ് മുരളീധരന്റെ ഇടപെടലിലുള്ള അസംതൃപ്തി പ്രകടിപ്പിച്ചത്. ”തുടങ്ങിയത് പിണറായിയോടായിരുന്നു. പിന്നീടത് ഐസക്കിനോടായി. ഇപ്പം ജയരാജനോടാണ്.

അടുത്തത് നിങ്ങളെ അവർ കാരായി രാജനിലെത്തിക്കും” എന്നു പറഞ്ഞ് സ്വന്തം സാമൂഹ്യമാധ്യമങ്ങള് കൈകാര്യംചെയ്യുന്നവർക്കൊപ്പം തുള്ളുകയാണ് കേന്ദ്ര സഹമന്ത്രിയെന്നാണ് ശരത്തിന്റെ പോസ്റ്റ്. ഇത് പരസ്യമായി പറയുന്നത്, രഹസ്യമായി പറഞ്ഞാl തലയിൽ കയറുന്നവരല്ല വി.എം ആർമി എന്നതിനാലാണെന്നും കുറിച്ചിട്ടുണ്ട്. ആർ.എസ്.എസ് മലപ്പുറം, കോഴിക്കോട് ജില്ലാ പ്രചാരകായിരുന്നു ശരത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ സംസ്ഥാന സംയോജകനുമായിരുന്നു. മുഖ്യമന്ത്രിക്കെതിരായ മുരളിധരന്റെ ‘കോവിഡിയറ്റ്’ പരാമർശത്തിനെതിരെ വിവിധ മേഖലകളിലുള്ളവർ തന്നെ വിമർശനം നടത്തിയിരുന്നു.