കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ #vaccinechallenge ക്യാമ്പയിൻ: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ദുരിതാശ്വാസ നിധിയിലെത്തിയത് 7.02 ലക്ഷം; കേന്ദ്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം

26

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ‘സി.എം.ഡി.ആർ.എഫിലേക്ക് ഫണ്ട് നൽകി വാക്സിൻ ചലഞ്ച് പ്രതിഷേധം’ സമൂഹമാധ്യമങ്ങളിൽ വേറിട്ട പ്രതിേഷധ ക്യാമ്പയിൻ സജീവമാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 7.02 ലക്ഷമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്‌സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്‌സിന്‍ ചലഞ്ച് എന്ന പുതിയ കാമ്പയിന്‍. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭംകൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിന്‍ ആരോപിക്കുന്നു. കമ്പനികളില്‍നിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം കമ്പനി ഉദ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനംവരെ സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും മുന്‍കൂട്ടി.ഈ സാഹചര്യത്തിലാണ് #vaccinechallenge എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്. കേന്ദ്രത്തിൻറെ വാക്സിൻ നയത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇതു പോലെയാണ് കേരളം പ്രളയത്തെയും നേരിടുന്നതെന്നും ഉമ്മാക്കി കേരളത്തിനോട് വേണ്ടുന്നുമെല്ലാം സമൂഹമാധ്യമത്തിൽ പ്രതികരിക്കുന്നുണ്ട്.