സൗജന്യ വാക്സിൻ നല്കേണ്ട കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് എ.വിജയരാഘവൻ

11

എല്ലാവർക്കും സൗജന്യ വാക്സിൻ നല്കേണ്ട കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. കേന്ദ്ര വാക്സിൻ നയത്തിനെതിരെ എൽ.ഡി.എഫിന്റെ വീട്ടുമുറ്റ സമരത്തിൽ തൃശൂരിലെ വീട്ടിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സമാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരായി ശക്തമായ ബഹുജനസമരം ഉയർന്നുവരികയാണ്.

ധനപരിമിതിയുണ്ടെങ്കിലും സംസ്ഥാന സർക്കാർ സൗജന്യ വാക്സിൻ എന്ന പ്രഖ്യാപനത്തിൽ നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ജില്ലാ ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന സമരത്തിൽ പങ്കെടുത്തു.