സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടേണ്ടയാളല്ല മുല്ലപ്പള്ളി രാമചന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

5

തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മുല്ലപ്പള്ളിക്കെതിരേ ഇതുവരെ ഒരു ആരോപണവും ഉയർന്നിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി വരെ പ്രവർത്തിച്ചയാളാണ്. സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടേണ്ടയാളല്ല അദ്ദേഹമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. മാറ്റമുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും സതീശൻ വ്യക്തമാക്കി.