ചെന്നിത്തലക്കായുള്ള ഉമ്മൻ‌ചാണ്ടിയുടെ നീക്കം ഹൈക്കമാൻഡ് തള്ളി: വി.ഡി സതീശൻ പ്രതിപക്ഷ നേതാവ്; കേരളത്തിലെ കോൺഗ്രസിൽ തലമുറ മാറ്റത്തിന് തുടക്കമിട്ട് ദേശീയ നേതൃത്വം

118

വി.ഡി സതീശൻ കേരളത്തിലെ പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുത്തു. സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യം അറിയിച്ചു. രമേശ്‌ ചെന്നിത്തലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെ ആവശ്യം നേതൃത്വം തള്ളിയാണ് തീരുമാനം. തലമുറ മാറ്റം ആവശ്യത്തിൽ കീഴ്ഘടകങ്ങളിൽ നിന്നും ഉയർന്നിരുന്നു. ലീഗ് ഉൾപ്പെടെയും ആവശ്യം ഉയർത്തി രംഗത്ത് എത്തിയിരുന്നു. പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയോഗിക്കുന്നതിലൂടെ കേരളത്തിലെ കോൺഗ്രസിലെ തലമുറ മാറ്റത്തിനാണ് തുടക്കമിടുന്നത്. കെ.പി.സി.സി, യു.ഡി.എഫ് സംവിധാനങ്ങളിലും മാറ്റം ഉണ്ടാവുമെന്ന സൂചനയായാണ് നടപടിയെ കാണുന്നത്.