മന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

90

കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി.