വാട്ട്സ് ആപ്പ് നിരോധിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; കേന്ദ്ര- സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാൻ കോടതി നിർദേശം

18

വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കേസിൽ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പൊലീസ് മേധാവിയുടേയും
നിലപാട് തേടി.

Advertisement

കുമളി സ്വദേശി ഓമനക്കുട്ടൻ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. കേന്ദ്ര ഐ.ടി ചട്ടങ്ങൾ പാലിക്കാൻ നിർദേശം നല്കണമെന്നും പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Advertisement