കോൺഗ്രസിൽ നിന്നും രാജിവെച്ച കെ.പി.സി.സി മുൻ വൈസ് പ്രസിഡണ്ട് കെ.സി റോസക്കുട്ടി സി.പി.എമ്മിലേക്ക്. ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.
സി.പി.എം നേതാവ് പി.കെ ശ്രീമതിയുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.