ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് മുങ്ങിയ ദുരന്തത്തിൽ മരിച്ചവരിൽ വയനാട് സ്വദേശിയും: 186 പേരെ രക്ഷപ്പെടുത്തി

8

ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു.
അപകടത്തില്‍ പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 38 പേരെക്കൂടി കണ്ടെത്താനുണ്ട്. മൂന്നുദിവസം നീണ്ട കഠിനപ്രയത്നത്തിലാണ് നാവികസേനയും തീരരക്ഷാ സേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.