താമരശേരി ചുരം വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്

20
4 / 100

വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികൾക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം. പ്രവൃത്തികൾ നടക്കുന്ന ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെ ചെയിൻ സർവീസുകൾ മാത്രമേ പകൽ സമയങ്ങളിൽ ഉണ്ടാകൂ. സുൽത്താൻ ബത്തേരിയിൽ നിന്ന് ലക്കിടി വരെയും ലക്കിടിയിൽ നിന്ന് തിരിച്ചും ചെയിൻ സർവ്വീസുകൾ ഉണ്ടാവും. ലക്കിടിയിൽ നിന്നും അടിവാരം വരെ കെഎസ്ആർടിസിയുടെ മിനി ബസ് ചെയ്ൻ സർവിസുകൾ ഉണ്ടാകുന്നതാണ്. അടിവാരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്കും ചെയിൻ സർവീസുകൾ ഉണ്ടായിരിക്കും. യാത്രക്കാർ സഹകരിക്കണമെന്ന് പൊതുമരാമത്ത് വിഭാഗം അഭ്യർത്ഥിച്ചു.