പരിസ്ഥിതി ലോലമേഖലാ നിർണയം: വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ

5

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ വയനാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. കര്‍ഷകര്‍ അടക്കമുള്ള വയനാട്ടിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജൂണ്‍ 16ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇതേ വിഷയത്തില്‍ എല്‍.ഡി.എഫ് ജൂണ്‍ 12ന് എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തിയിരുന്നു.

Advertisement
Advertisement