വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍

3

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍ നിന്ന് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ആക്രമണം നടത്തിയ കടുവ തന്നെയാണോ കുടുങ്ങിയതെന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.

Advertisement
Advertisement