വയനാട് യുവാവ് പെട്രൊളൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

6
4 / 100

വയനാട് മീനങ്ങാടിയിൽ യുവാവ് പെട്രൊളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ( 40 ) ണ് മരിച്ചത്.
മാർച്ച് 29 ന് വൈകിട്ട് മകന്റ സുഹൃത്തും നാട്ടുക്കാരനുമായ ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന പിടിച്ച് പ്രാണവേദനയിൽ വീട്ടമ്മ ബഹളം വെച്ചതോടെ അയൽവാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.