സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിന് നേരെ ആക്രമണം: പോലീസ് കേസെടുത്തു

17
8 / 100

സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിന് നേരെ ആക്രമണം. കൽപ്പറ്റയിൽ വച്ചാണ് ആക്രണശ്രമമുണ്ടായതെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ പറഞ്ഞു. ഒരു സംഘം വാഹനം കൊണ്ട് തന്റെ വാഹനത്തിൽ ഇടിപ്പിച്ചു എന്നും സുമിത്കുമാർ പറഞ്ഞു. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്തു. സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് സുമിത്കുമാർ. കൽപ്പറ്റയിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. കൊടുവള്ളിയിൽ വച്ച് ഒരു കാറിലും രണ്ട് ബൈക്കിലുമായി എത്തിയ സംഘം തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇതോടെ അദ്ദേഹത്തിന്റെ ഡ്രൈവർ വാഹനത്തിന്റെ വേഗത കൂട്ടി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു.