വയനാട് സുൽത്താൻ ബത്തേരിയിൽ സി.പി.എം. യുവനേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

37

വയനാട് സുൽത്താൻ ബത്തേരിയിൽ സി.പി.എം. യുവനേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ എ.കെ. ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എൽ.ഡി.എഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കൾ: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകൾ.