
വയനാട് പുഴമുടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേരെ ഗുരുതരപരിക്കുകളോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. പുഴമുടി മില്ലിന് സമീപത്താണ് കാര്‍ അപകടത്തില്‍പെട്ടത്. പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇരിട്ടി പാലത്തിന്‍കടവ് സ്വദേശി അഡോണ്‍ ആണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റ് രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. നാല് പേര്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശികളും രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളുമാണ്.