ചരിത്രത്തിലേക്ക് മൂന്ന് വനിതകൾ

55

രണ്ടാം പിണറായി സർക്കാരിനെ ചരിത്രത്തിൽ അടയാളപ്പെടുത്തി മൂന്ന്‌ വനിതാ മന്ത്രിമാർ.

കേരള മന്ത്രിസഭകളുടെ ചരിത്രത്തിൽ തന്നെ ആദ്യമാണിത്‌.

സി.പി.എമ്മിലെ പ്രൊഫ. ആർ ബിന്ദു, വീണ ജോർജ്‌, സി.പി.ഐയിലെ ജെ ചിഞ്ചുറാണി എന്നിവരാണ്‌ മന്ത്രിമാരാകുന്നത്‌.

*സ്ഥാനമൊഴിയുന്ന എൽഡിഎഫ്‌ മന്ത്രിസഭയിലും രണ്ട്‌ വനിതാ മന്ത്രിമാരുണ്ട്‌.

*1957 ലെ ആദ്യ മന്ത്രിസഭയിൽ കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ മന്ത്രിയായി.

*സംസ്ഥാനത്തിന്റെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ച പല നിയമനിർമാണത്തിനും ഗൗരിയമ്മ നേതൃത്വം നൽകി. തുടർന്ന്‌ 1987 വരെയുള്ള ഇടതു മന്ത്രിസഭകളിൽ ഗൗരിയമ്മ മന്ത്രിയായി.

*57 ൽ കെ ഒ ഐഷാ ഭായി ഡെപ്യൂട്ടി സ്‌പീക്കറും. 1987 ൽ സിപിഐയിലെ ഭാർഗവി തങ്കപ്പൻ ഡെപ്യൂട്ടി സ്പീക്കറായി.

*1996 ൽ സുശീലാഗോപാലൻ വ്യവസായ മന്ത്രിയായി. പാവങ്ങളുടെ പടത്തലവൻ എന്ന്‌ ജനങ്ങൾ വിളിച്ചിരുന്ന എ കെ ജിയുടെ ഭാര്യ.

*പൊതുമേഖലാ വ്യവസായരംഗത്തടക്കം മുന്നേറ്റം കുറിക്കാൻ അന്ന്‌ കഴിഞ്ഞു. 2006 ലെ മന്ത്രിസഭയിൽ പി കെ ശ്രീമതി ആരോഗ്യമന്ത്രിയായി.

*തകർന്നു കിടന്ന പൊതുജനാരോഗ്യ മേഖലയെ കരകയറ്റിയ ഒട്ടേറെ പ്രവർത്തനം അക്കാലത്ത്‌ നടന്നു.

*2016 ൽ സിപിഐ എം രണ്ടു വനിതകളെ മന്ത്രിമാരാക്കി ചരിത്രം കുറിച്ചു. കെ കെ ശൈലജയും ജെ മേഴ്‌സിക്കുട്ടിഅമ്മയും. ആരോഗ്യ, ഫിഷറീസ്‌ വകുപ്പുകളിൽ കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ടുവരാനായി.

*ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം കരസ്ഥമാക്കി വിജയിച്ച ശൈലജ ടീച്ചർ പുതിയ മന്ത്രിസഭയിലും അംഗമാകുമെന്ന് കേരള സമൂഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അവരെ ഒഴിവാക്കുകയായിരുന്നു.

*2001ൽ ആന്റണിയും തുടർന്ന്‌ 2004ൽ ഉമ്മൻചാണ്ടിയും നയിച്ച യുഡിഎഫ്‌ മന്ത്രിസഭകളിലും ഗൗരിയമ്മ മന്ത്രിയായി.