‘തൊഴിലാളികൾ പത്രം വായിക്കുന്ന സംസ്ഥാനമാണ് കേരളം’; സാക്ഷരതയിൽ കേരളം കൈവരിച്ച നേട്ടം ചാനലുകൾ ഇല്ലാതാക്കിയെന്ന് സുപ്രീംകോടതി

38

സാക്ഷരതയിൽ നൂറ് ശതമാനം കൈവരിച്ച കേരളത്തിന്‌ വിദ്യഭ്യാസത്തിൽ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന്‌ കോടതി

സാക്ഷരതയിൽ കേരളം കൈവരിച്ച നേട്ടം ടി.വി ചാനലുകൾ ഇല്ലാതാക്കുകയാണെന്ന്‌ സുപ്രീംകോടതിയിൽ പരാമർശം. സെറ്റ്‌ പരീക്ഷയിൽ സർക്കാർ നിശ്ചയിച്ച പാസ്‌ മാർക്കിനെതിരെ എൻ.എസ്‌.എസ്‌ നൽകിയ ഹർജി തള്ളിയാണ്‌ കോടതിയുടെ പരാമർശം.
കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതിൽ ദിനപത്രങ്ങളുടെ പങ്ക് വലുതാണെന്ന് അബ്ദുൽ നസീർ, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. സാക്ഷരതയിൽ നൂറ് ശതമാനം കൈവരിച്ച കേരളത്തിന്‌ വിദ്യഭ്യാസത്തിൽ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന്‌ കോടതി പറഞ്ഞു. ഏറ്റവും കൂടുതൽ ദിനപത്രങ്ങളും വാരികകളും പ്രസിദ്ധീകരിക്കുന്നത് കേരളത്തിൽനിന്നാണെന്ന്‌ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി.
പിന്നാലെയാണ്‌ സാക്ഷരതയിൽ കൈവരിച്ച നേട്ടം ടിവി ചാനലുകൾ ഇല്ലാതാക്കുകയാണെന്ന്‌ വി രാമസുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടത്‌. ഫാക്ടറികളിൽ ബീഡി തെറുക്കുന്നതിനൊപ്പം തൊഴിലാളികൾ പത്രം വായിക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Advertisement
Advertisement