നായയെ വളർത്തുന്നതിനെതിരെ പരാതി: സ്ഥല പരിശോധനക്ക് കോലഴി പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

49
8 / 100

വ്യത്തിഹീനമായ ചുറ്റുപാടിൽ നായയെ വളർത്തുന്നുവെന്ന പരാതിയിൽ ഒരിക്കൽ കൂടി സ്ഥല പരിശോധന നടത്തി വളർത്തുമൃഗത്തിന്റെ ആരോഗ്യ പരിപാലന  മാർഗം ശരിയായ വിധമാണോ എന്ന് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നായയുടെ കൂട് അടുത്ത വീട്ടുകാർക്ക് ബുദ്ധിമുട്ട്  ഉണ്ടാകാത്ത തരത്തിൽ അകലം പാലിച്ച് മാറ്റി സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമ പ്രകാരം നടപടിയെടുക്കണമെന്നും കമ്മീഷൻ കോലഴി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കോലഴി സ്വദേശി പി.ജി. ബിനു സമർപ്പിച്ച പരാതിയിലാണ് നടപടി. അയൽവാസിയുടെ ലാബ്രഡോർ ഇനത്തിൽ പെട്ട നായ കാരണം തനിക്ക് അസഹനീയമായ ദുർഗന്ധം  അനുഭവിക്കേണ്ടി വരുന്നുവെന്നാണ് പരാതി. കമ്മീഷൻ നിർദ്ദേശാനുസരണം കോലഴി പഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയിൽ നായയെ വളർത്താൻ ലൈസൻസുണ്ടെന്ന് കണ്ടെത്തി. പ്രതിരോധകുത്തിവയ്പ്പും എടുത്തിട്ടുണ്ട്.  മതിലിനോട് ചേർന്നുള്ള കൂട് മാറ്റിസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നായയെ വ്യത്തിഹീനമായി വളർത്തരുതെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.