പോക്‌സോ കുറ്റവാളികള്‍ക്ക് കൃത്യമായി ശിക്ഷ നല്‍കുന്നതില്‍ മുന്നില്‍ കേരളം; പ്രതികളിൽ അധികവും ബന്ധുക്കളും അടുത്ത പരിചയക്കാരും

21

പോക്‌സോ കുറ്റവാളികള്‍ക്ക് കൃത്യമായി ശിക്ഷ നല്‍കുന്നതില്‍ മുന്നില്‍ കേരളം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 20.5 ശതമാനത്തില്‍മാത്രമാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുന്നത്.

Advertisement

നാലുലക്ഷം കേസുകള്‍ അടിസ്ഥാനപ്പെടുത്തി ലോക ബാങ്കിന്റെ ഡേറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോമുമായി സഹകരിച്ച് സ്വകാര്യസംഘടന വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘എ ഡിക്കേഡ് ഓഫ് പോക്‌സോ’ എന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടു. പ്രതികളെ ശിക്ഷിക്കുന്നതില്‍ മുന്നിലാണെങ്കിലും കേരളത്തില്‍ കേസ് തീര്‍പ്പാക്കുന്നത് വൈകിയാണ്. പോക്‌സോ നിയമപ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കുന്നതില്‍ മുന്നില്‍ ചണ്ഡീഗഢും പശ്ചിമ ബംഗാളും മാത്രമാണ്.

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. നിയമം പ്രാബല്യത്തില്‍ വന്ന് പത്തുവര്‍ഷം പിന്നിടുമ്പോള്‍ 14.03 ശതമാനം കേസുകളില്‍മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്. 43.44 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. ആന്ധ്രാപ്രദേശില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണത്തിന്റെ ഏഴിരട്ടിപേര്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. പശ്ചിമ ബംഗാളില്‍ ഇത് അഞ്ചിരട്ടിയാണ്.

കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള കോടതികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം 2019-2020-നിടയില്‍ കുത്തനെ വര്‍ധിച്ച് 24,863 ആയി. പ്രതികളാവുന്നവരിൽ അധികവും അടുത്ത ബന്ധുക്കളെ പരിചയക്കാരോ ആണെന്നതും കേസുകളിലെ പ്രത്യേകതയാണ്.

Advertisement