ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

7

ലൈംഗിക പീഡനക്കേസിൽ സാംസ്ക്കാരിക പ്രവർത്തകൻ  സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശം. കൊയിലാണ്ടി പൊലീസ് രെജിസ്റ്റർ ചെയ്ത രണ്ടാമത്തെ പീഡനക്കേസിലാണ് കോടതി നിർദ്ദേശം. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ പൊലീസ് റിപ്പോർട്ട് ഇതുവരെ നൽകിയില്ല. അതേ സമയം,  ആദ്യം റജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

Advertisement
Advertisement