ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി: കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊലക്കുറ്റം ഒഴിവാക്കിയ കീഴക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

14

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റം നിലനിൽക്കുമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചാണ് നടപടി. ഇതിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി നോട്ടീസ് അയച്ചു.

Advertisement

ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 10 വർഷം വരെ തടവ് ലഭിക്കാവുന്ന മനപ്പൂർവമുള്ള നരഹത്യക്കുള്ള വകുപ്പായ 304-2 ഒഴിവാക്കിയായിരുന്നു കോടതി വിധി. നരഹത്യ കുറ്റം ഒഴിവാക്കിയത് ഒത്തു കളിയാണെന്ന് ആരോപിച്ച് മാധ്യമപ്രവർത്തക സംഘടനയടക്കം രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ അപ്പീൽ നൽകിയത്.

Advertisement