Home crime റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ 150 കോടി ശേഖരിച്ചു; മണപ്പുറം ഫിനാന്‍സിലും ഉടമ വി.പി നന്ദകുമാറിന്റെ വീട്ടിലും ഇ.ഡി റെയ്ഡ്

റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ 150 കോടി ശേഖരിച്ചു; മണപ്പുറം ഫിനാന്‍സിലും ഉടമ വി.പി നന്ദകുമാറിന്റെ വീട്ടിലും ഇ.ഡി റെയ്ഡ്

0
റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ 150 കോടി ശേഖരിച്ചു; മണപ്പുറം ഫിനാന്‍സിലും ഉടമ വി.പി നന്ദകുമാറിന്റെ വീട്ടിലും ഇ.ഡി റെയ്ഡ്

പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വലപ്പാട്ടെ കേന്ദ്ര ഓഫീസിലും ഉടമ വി പി നന്ദകുമാറിന്റെ വീട്ടിലും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തുന്നു. കൊച്ചിയില്‍ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് മണിക്കൂറായി മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ റെയ്ത് നടത്തുന്നത്.

റിസര്‍വ്വബാങ്കിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ ഡി റെയ്ഡ് നടക്കുന്നതെന്ന പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം കെ വൈ സി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. നാല് സ്ഥലങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ 150 കോടി ശേഎന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here