Home India Information എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു: പിഴയീടാക്കില്ലെന്ന് അറിഞ്ഞതോടെ വീണ്ടും കൂടി

എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു: പിഴയീടാക്കില്ലെന്ന് അറിഞ്ഞതോടെ വീണ്ടും കൂടി

0
എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു: പിഴയീടാക്കില്ലെന്ന് അറിഞ്ഞതോടെ വീണ്ടും കൂടി

എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ഈമാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതി‍ഞ്ഞത്. എന്നാല്‍ 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങൾ വർധിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. മെയ് 19 വരെ വാണിംഗ് നോട്ടീസ് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പിൽ ധാരണയില്ല. പ്രതിദിനം ലക്ഷക്കണക്കിന് പേർക്ക് നോട്ടീസ് അയക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളി. ഒരു നിയമ ലംഘംനം ക്യാമറയിൽപ്പെട്ടാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടർന്ന് നോട്ടീസ് തപാലിൽ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി.  കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എസ്എംഎസ് അയച്ചാൽ പിഴ ചുമത്തേണ്ടി വരും. അതുകൊണ്ടു തന്നെ എന്തു വേണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.  വ്യാഴാഴ്ച മാത്രം 3,97,488 നിയമ ലംഘനങ്ങളാണ് ക്യാമറയിൽപ്പെട്ടത്. ഈ കണക്ക് അനുസരിച്ച് ജില്ലാ കൺട്രോൾ റൂമുകൾ വഴി നോട്ടീസ് അയക്കണമെങ്കിൽ ഭാരിച്ച ചെലവുണ്ട്. പിഴ വഴി വരുമാനവും ഇല്ല. ഫോണിൽ ബോധവത്കണവും പ്രായോഗികമല്ല. ഇതോടെ മറ്റെന്ത് വഴിയെന്ന തിരക്കിട്ട ആലോചനയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പലയിടത്തും കണ്‍ട്രോള്‍ റൂം പൂർണ സജ്ജമായിട്ടില്ല. പരിശീലനം പൂർത്തിയാക്കിയവരെ തിങ്കളാഴ്ചയോടെ എല്ലാ ഓഫീസിലേക്കും നിയോഗിക്കുമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ തിങ്കളാഴ്ച കണ്‍ട്രോള്‍ റൂം തുറക്കുമ്പോള്‍ മൂന്നു ദിവസത്തെ നിയമ ലംഘനങ്ങളുടെ നോട്ടീസാണ് ജീവനക്കാരുടെ മുന്നിലെത്തുന്നത്. ഓരോ നോട്ടീസും പരിശോധിക്കുന്നതും വലിയ വെല്ലുവിളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here