‘ഥാർ’ ജീപ്പ് പുനർലേലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമൽ

20

‘ഥാർ’ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ വാഹനം ആദ്യം ലേലം കൊണ്ട അമൽ. ‘ എല്ലാ നിയമങ്ങളും പാലിച്ചാണ് ഥാർ ലേലം കൊണ്ടതെന്നും പുനർലേലം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും അമൽ പ്രതികരിച്ചു. ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും അമൽ അറിയിച്ചു. 

Advertisement

മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ‘ഥാർ’ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. 

Advertisement