മണ്ണുത്തി സ്റ്റേഷൻ സി.ഐക്കെതിരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

117

മണ്ണുത്തി സ്റ്റേഷൻ സി.ഐക്കെതിരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം. ദേശീയപാതയിലെ അപകട മരണങ്ങളുമായി ബന്ധപ്പെട്ട് അപകടത്തിനിരയായവർ നൽകിയ പരാതികളിൽ സി.ഐ ശശിധരൻ പിള്ള കേസെടുക്കാതെയും പരാതിക്കാരെ സമ്മർദത്തിലാക്കി പിൻവലിപ്പിക്കുകയും ചെയ്തുവെന്നും ഇത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസോസിയേഷൻ ചെയർമാൻ പി.ബി സതീഷ് ആഭ്യന്തരവകുപ്പിന് അയച്ച പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് വ്യക്തിഗത അന്വേഷണത്തിനും അനന്തര നടപടികൾ സ്വീകരിക്കാനും, ഉചിതമായ നടപടി സ്വീകരിച്ചത് സംബന്ധിച്ച് പരാതിക്കാരന് മറുപടി നൽകാനും അതിൻറെ കൈപ്പറ്റ് രസീത് പകർപ്പും, പരാതിക്കാരൻറെ മൊഴിപ്പകർപ്പുമടക്കം ഉടൻ തന്നെ ഓഫീസിലേക്ക് അയച്ച് നൽകാനും കമ്മീഷണർക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പി നൽകിയ ഉത്തരവിൽ നിർദേശിക്കുന്നു.

Advertisement
Advertisement