ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് പോക്‌സോ നിയമപ്രകാരം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവില്ല്വാമല കാണിയാര്‍ക്കോട്ടില്‍ അടിപറമ്പില്‍ അരുണിനെയാണ് (27) നാല് വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ജില്ലാ ഫാസ്റ്റ്ട്രാക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്ത് അന്വേഷണം നടത്തിയത്. 2018 ലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. അതിജീവിത യുടെ സ്കൂൾ ബാഗിൽ പ്രതി വെച്ച മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് വശീകരിച്ച് ബാലികയെ വിളിച്ചിറക്കി യെന്നാണ് പ്രോസിക്യൂഷൻ കേസ്. പഴയന്നൂർ പോലീസിന് വേണ്ടി ഇൻസ്പെക്ടർ മഹേഷ് കുമാർ ക്രൈം റജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363 വകുപ്പു പ്രകാരം മൂന്ന് വർഷം തടവും 25000 രൂപ പിഴയടക്കുന്ന തിന്നും പോക്സോ നിയമം 11, 12 വകുപ്പുകൾ പ്രകാരം ഒരു വർഷം തടവിനും 10000 രൂപ പിഴയടക്കുന്നതിന്നും വിധിച്ചിട്ടുള്ളതാകുന്നു. പിഴയടക്കാത്ത പക്ഷം ശിക്ഷാകാലാവധി 4 മാസം കൂടി അനുഭവിക്കേണ്ടി വരുന്നതാണ് . പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണമെന്നും വിധിന്യായ ത്തിൽ പരാമർശമുണ്ട്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെയും 20 രേഖകളും തെളിവിൽ ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. മൊബൈൽ ഫോൺ തെളിവിലേക്കായി വോഡഫോൺ നോഡൽ ഓഫീസറെയടക്കം വിസ്തരിച്ചിട്ടുള്ളതാണ്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ കോടതിയിൽ ഹാജരായി.
ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ തിരുവില്ല്വാമല സ്വദേശിക്ക് കഠിന തടവും പിഴയും
Advertisement
Advertisement