ചാലക്കുടി സൗമ്യ  കൊലക്കേസ്; അഡ്വ. കെ.ഡി. ബാബുവിനെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു

112

ചാലക്കുടി സൗമ്യ  കൊലക്കേസിൽ അഡ്വ. കെ.ഡി. ബാബുവിനെ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു.  വിവാഹമോചനത്തിന് സമ്മതിക്കാത്തതിനെ തുടർന്ന്  ഐ.ടി. എൻജിനീയറായ ചാലക്കുടി മനപ്പടി മല്പാൻ സൗമ്യയെ (32) ഭർത്താവ് ലൈജു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 29നാണ് പുലര്‍ച്ചെക്കാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു ബെഡ് റൂമില്‍ മകനോടൊപ്പം കിടക്കുകയായിരുന്ന സൗമ്യയെ ലൈജു പ്രലോഭിപ്പിച്ച് സ്വന്തം ബെഡ്റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. കട്ടിലില്‍ കിടക്കുകയായിരുന്ന സൗമ്യയെ ഒളിപ്പിച്ചു വെച്ച കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. ചാലക്കുടി പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൗമ്യയുടെ മാതാവായ ഷീല മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ മുന്‍ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. കെ.ഡി.ബാബുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.

Advertisement
Advertisement