ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗ പരിധിയിൽ വരില്ലെന്ന് കോടതി

113

നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിൽ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇഷ്ടത്തിന് എതിരായോ ശാരീരികബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് ഛത്തീസ്ഗഢ്‌ ഹൈക്കോടതി. ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഭർത്താവിനെ വെറുതേവിട്ടുകൊണ്ടാണ് കോടതിയുടെ വിധി.

ഭാര്യയ്ക്കു 18 വയസ്സ്‌ തികഞ്ഞപക്ഷം, ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ രാജ്യത്തെ നിയമപ്രകാരം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ കേസിൽ ലൈംഗികബന്ധം ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിനുവിരുദ്ധമായോ ആണെങ്കിൽപോലും ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുമായി ബലപ്രയോഗത്തിലൂടെയുള്ള ശാരീരികബന്ധം ക്രൂരമായ നടപടിയാണെന്നും വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും കേരള ഹൈക്കോടതി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.