പത്തനംതിട്ടയിൽ സ്രത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസുകാരന് സസ്പെൻഷൻ

12

പത്തനംതിട്ടയിൽ സ്രത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെതിരെയാണ് നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നന്പരെടുത്താണ് പൊലീസുകാരൻ അശ്ലീല സന്ദേശം അയച്ചത്.

Advertisement

കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജന്റെ നടപടി. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാന്പത്തിക ക്രമക്കേട് കേസിലെ പ്രതിയുടെ ഫോണാണ് പൊലീസുകരാൻ ദുരുപയോഗം ചെയ്തത്. 

Advertisement