Home crime അഞ്ച് മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാറാക്കി വിജിലൻസ്

അഞ്ച് മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാറാക്കി വിജിലൻസ്

0
അഞ്ച് മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാറാക്കി വിജിലൻസ്

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയോ ആരെയെങ്കിലും സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാം

സർക്കാർ ഓഫീസിലെ കൈക്കൂലിക്കാരെന്ന്‌ സംശയിക്കുന്ന 400 പേരുടെ പട്ടിക വിജിലൻസ്‌ തയ്യാറാക്കി. 800പേർ നിരീക്ഷണത്തിലാണ്. പരാതികളുടെയും വിജിലൻസിന്‌ ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ഇത്‌. നേരത്തേ ഓഫീസ്‌ തലവന്റെ റിപ്പോർട്ട്‌ ഉണ്ടെങ്കിലേ ഒരാളെ പട്ടികയിൽ ഉൾപ്പെടുത്താൻ ആകുമായിരുന്നുള്ളൂ. എന്നാൽ, ഈ നിബന്ധന നീക്കി എസ്‌ഒഎസ്‌ (സസ്പക്ട്‌ ഓഫീസർ ഷീറ്റ്‌) സംവിധാനം ഏർപ്പെടുത്തിയതോടെ നാട്ടുകാർ വിവരം നൽകിയാലും ഇതു സാധിക്കും. എന്നാൽ, സംശയമുള്ള ഉദ്യോഗസ്ഥനെ പിന്തുടർന്ന്‌ പരിശോധിച്ച്‌ തെളിവ്‌ ശേഖരിച്ചേ പട്ടികയിൽ ചേർക്കൂ. നേരിട്ടല്ലാതെ പാരിതോഷികം വാങ്ങിയാലും അഴിമതിയുടെ നിർവചനത്തിൽവരും. ഇതിന്‌ കൂട്ടുനിൽക്കുന്ന ഏജന്റടക്കം അകത്താകും. അധികാരമേറ്റ്‌ ആദ്യ ഉദ്യോഗസ്ഥ യോഗത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാർക്കെതിരായ ശക്തമായ മുന്നറിയിപ്പുനൽകിയിരുന്നു. 2018 മുതൽ ഇതുവരെ 157 ട്രാപ്പുകളിൽ 181 പ്രതികളെ പിടികൂടി. റവന്യു, തദ്ദേശ വകുപ്പുകളിലാണ്‌ കൂടുതൽ. ഈവർഷം 23 ട്രാപ്പുകളിൽനിന്ന്‌ 26 പേരെ അറസ്റ്റുചെയ്തു.
നാട്ടുകാർക്കും അറിയിക്കാം. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയോ ആരെയെങ്കിലും സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാം. ടോൾ ഫ്രീ നമ്പരിൽ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിളിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here